Saturday, November 22, 2008

നിങ്ങളെന്നെ തീവ്രവാദി ആക്കും.......

ജോലികഴിഞ്ഞ്‌ റൂമിലെത്തുംബോള്‍ ഇന്‍ഡ്യാവിഷനില്‍ അതിന്റെ നെടും തൂണായ നികേഷ്‌ കുമാര്‍ വാര്‍ത്ത അവതരിപ്പിക്കുന്നു - പ്രധാന വാര്‍ത്ത കണ്ണൂരില്‍ ബോംബ്‌ വേട്ട. 125 എണ്ണമാണ്‌ പിടിച്ചെടുത്തിരിക്കുന്നത്‌. സംഭവം രൂക്ഷമാണല്ലോ എന്നോര്‍ത്തിരിക്കുംബോളതാ വിവിധ രാഷ്ട്രീയ നേതക്കളുമായുള്ള ഫോണ്‍ വഴിയുള്ള അഭിമുഖം. അതിലൊരു ചോദ്യമാണ്‌ എന്നെ ആശയക്കുഴപ്പത്തിലാക്കിയത്‌. എന്തെന്നാല്‍ കണ്ടെടുത്ത ബോംബുകളില്‍ കുറേ കണ്ടെത്തിയത്‌ മുസ്ലിം ഭൂരിപക്ഷമുള്ള സ്തലത്തു നിന്നാണുപോലും, അതായത്‌ മുസ്ലിങ്ങളെ പ്രതിയാക്കാന്‍ വേണ്ടി അര്‍ എസ്സ്‌ എസ്സുകാര്‍ കരുതിക്കൂട്ടി മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്ത്‌ കൊണ്ടിട്ടതല്ലേ എന്ന്ന് ഒരു പ്രാദേശിക BJP നേതാവിനോടൊരു ചോദ്യം. അതിന്‌ അദ്ദേഹം മറുപടി പറയുന്നതിനു മുന്‍പു തന്നെ അടുത്ത ചോദ്യം - RSS ഭൂരിപക്ഷമുള്ള --- സ്ഥത്തു നിന്നും കണ്ടെടുത്ത ബോംബുകള്‍ RSS ന്റെയും BJP യുടെയും പങ്കാളിത്തമല്ലേ വ്യക്തമാക്കുന്നതെന്നും ഒരു ചോദ്യം. ഈ ചോദ്യത്തില്‍ നിന്നും എനിക്കു മനസ്സിലായത്‌ നേതാവിന്റെ ഉത്തരം (സത്യം) എന്തായാലും പ്രതിയായി (ഈ രണ്ടിടങ്ങളിലും) RSS/BJP-ക്കാരെ മതി എന്നാണ്‌.

എന്താണ്‌ ഇതിന്റെയൊക്കെ അര്‍ഥം ?????????????/

---------------------------------------

ഒരു അനുഭവകഥ പറയാം...

മദിരാശിയില്‍ പഠിക്കുംബോള്‍ ഇടക്ക്‌ കൂട്ടുകാരുമൊത്ത്‌ ഒരു മുങ്ങല്‍ മുങ്ങും. അത്‌ ചിലപ്പോള്‍ തിരുപ്പതിയിലേക്കോ വിശാഖപട്ടണത്തിലേക്കോ ഹൈദരാബാദിലേക്കോ ഒറീസ്സയിലേക്കോ ഒക്കെ ആയിരിക്കും. പിന്നെ കുറഞ്ഞത്‌ 10 ദിവസം കഴിയാതെ മടക്കമില്ല. അങ്ങനെ ഒരു തവണ ഒരു ഒറീസ്സാ സുഹൃത്തിനേയും കൂട്ടി അവരുടെ ഗ്രാമത്തിലേക്ക്‌ ഒരു യാത്രപോയി. അവിടെ ചെന്നിട്ട്‌ അവന്റെ വീട്ടില്‍ താമസിച്ച്‌ കറങ്ങാന്‍ ഇറങ്ങും. വെറുതേ കുന്നും മലയും ഒക്കെ കയറിയിറങ്ങി നടക്കും. കയ്യില്‍ ക്യാമറ ഉണ്ടെങ്കിലും പടം എടുക്കല്‍ കുറവാണ്‌ കാരണം ഫിലിമിന്റെയും മറ്റും വിലതന്നെ. ഇതിനൊക്കെ ചിലവാക്കാന്‍ വീട്ടില്‍ നിന്നും കിട്ടുന്ന ശംബളം തികയില്ല. അങ്ങനെ ഒരു ദിവസം ഒരു സ്ഥലതുചെന്നപ്പോള്‍ ഒരു ഗ്രാമീണനെ പരിചയപ്പെടാന്‍ ഇടയായി, അയാല്‍ അവിടെയുള്ള ഒരു കൊച്ചു ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അയാള്‍ വളരെ അധികം ദുഃഖിതനായാണ്‌ കാണപ്പെട്ടത്‌. കൂടാതെ ഞങ്ങള്‍ കേരളത്തില്‍നിന്നുള്ളവരാണെന്നു മനസ്സിലാക്കിയപ്പോള്‍ അയാള്‍ വളരെയധികം ദേക്ഷ്യപ്പെടുകയും ചെയ്തു. അപ്പോള്‍ സുഹൃത്താണ്‌ അയാളെ സമാധിനിപ്പിച്ചത്‌. കാരണം തിരക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത്‌ കേരളത്തില്‍ നിന്നുള്ള കുറച്ചു മിഷനറി പ്രവര്‍ത്തകര്‍ കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ്‌ അവിടെച്ചെന്ന് അവരെ പരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചുവത്രേ. അതിനായി അവര്‍ നിരത്തിയ വാദങ്ങളാണ്‌ രസാവഹം. ഒരു കല്‍വിഗ്രഹവും ഒരുമരക്കുരിശും ഒരുമിച്ച്‌ വെള്ളത്തില്‍ ഇട്ടു. കുരിശ്‌ വെള്ളത്തില്‍ പൊങ്ങിയും വിഗ്രഹം താഴ്‌ന്നും പോയി. കുരിശ്‌ പൊങ്ങിക്കിടക്കുന്നതു കൊണ്ട്‌ ക്രിസ്തുവിനാണ്‌ ശക്തിയുള്ളതെന്നും വിഗ്രഹം താഴ്‌ന്നുപോയതിനാല്‍ അതു വെറും കല്ലാണെന്നും ആണത്രേ അവരോടു പറഞ്ഞത്‌. കൂടാതെ മതം മാറിയാല്‍ ഇനിയും തരാമെന്നുപറഞ്ഞു കൊണ്ട്‌ പാല്‍പ്പൊടിയും മറ്റെന്തൊക്കെയോ കൂടി നല്‍കിയിട്ടു പോയെന്നും പറഞ്ഞു. അപ്പോഴാണ്‌ സംഭവങ്ങളുടെ ഗൗരവം മനസ്സിലായത്‌. അപ്പോള്‍ അയാളോട്‌ എല്ലാം ശരിയാകും എന്നേ പറയാന്‍ കഴിഞ്ഞുള്ളൂ. അത്തവണ ഞങ്ങള്‍ തിരികേ പോന്നു.

ഒന്നു രണ്ടു മാസങ്ങള്‍ക്കു ശേഷം വീണ്ടും അവിടെ പോയി. അപ്പോള്‍ മുന്‍പു കണ്ട പൂജാരിയേയും കാണാന്‍ ഇടയായി. അപ്പോള്‍ അയാള്‍ നല്ല സന്തോഷത്തിലായിരുന്നു. തിരക്കിയപ്പോള്‍ അയാള്‍ സന്തോഷത്തോടെ കാര്യങ്ങള്‍ പറഞ്ഞു. അന്നു ഞങ്ങള്‍ പോന്നതിനു ശേഷം എതോ ഒരു സന്ന്യാസി അവിടെ ചെന്നെന്നും അദ്ദേഹത്തോട്‌ ഇവര്‍ സങ്കടം പറഞ്ഞെന്നും പറഞ്ഞു. അപ്പോള്‍ അദ്ദേഹം അവരോട്‌ ആ കുരിശും കല്‍വിഗ്രഹവും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അത്‌ തീയിലേക്കിട്ടു. എന്നിട്ട്‌ ഏന്താണ്‌ സംഭവിച്ചതെന്ന് നോക്കാന്‍ പറഞ്ഞു. ( എനിക്കു തോന്നുന്നത്‌ ആ സ്വാമി ഇപ്പോള്‍ കൊല്ലപ്പെട്ട ലക്ഷ്മണാനന്ദ സ്വാമികള്‍ ആയിരിക്കുമെന്നാണ്‌).

ഇങ്ങനെയുള്ള ഇടങ്ങളില്‍ ലഹള ഉണ്ടായിരുന്നില്ലങ്കിലേ അത്ഭുതമുള്ളൂ. ഇങ്ങനെയുള്ള അവസരങ്ങളില്‍ ആരെങ്കിലും പ്രതികരിച്ചാല്‍ അവര്‍ ഭൂരിപക്ഷ വര്‍ഗ്ഗീയവാദി. ഈ ഭൂരിപക്ഷ വര്‍ഗ്ഗീയവാദം എന്നുപറയുംബോള്‍ ഒന്നോര്‍ക്കണം അവരേക്കോണ്ട്‌ നിങ്ങള്‍ അങ്ങനെയൊക്കെ പറയിക്കുകയും ചെയ്യിക്കുകയുമാണ്‌. വെറുതേയിരിക്കുന്ന പട്ടിയുടെ വായില്‍ കോലിട്ടു കുത്തി കടിപ്പിച്ചിട്ട്‌ എന്നേ ഇതു കടിച്ചേ എന്നു നിലവിളിച്ചിട്ടു കാര്യമില്ല. വെറുതേ ഉപദ്രവിക്കാന്‍ പോകാതിരുന്നാല്‍ പോരേ. ഞാന്‍ ഇതു പറയുന്നത്‌ -- സമ്മതിച്ചു തരാന്‍ കുറച്ചു മടിയാണെങ്കിലും ഇവിടെയുള്ള ഭൂരിപക്ഷം ജനങ്ങളുടേയും മനസ്സില്‍ ഇതേപോലുള്ള ചിന്ത ഉണ്ടാകും അത്‌ എന്നാണ്‌ ആളിക്കത്തുന്നതെന്ന് പറയാന്‍ പറ്റില്ല. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ നടക്കുന്നതെന്താണെന്ന് ഊഹിക്കാന്‍ പോലും പറ്റില്ല.

ഈ കടന്നുകയറ്റം തന്നെയാണ്‌ ഇവിടെ BJP, VHP, JANAJAGARAN തുടങ്ങിയ സംഘടനകള്‍ ഉണ്ടാകുന്നതിനും വളരുന്നതിനും ഇടയാക്കുന്നത്‌. കൃസ്ത്യന്‍ മുസ്ലീം മതങ്ങളേപ്പോലെ ഒരു ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്നില്ല ഹിന്ദു സമൂഹം/മതം. അതിനാല്‍ത്തന്നെ മുന്‍പറഞ്ഞപോലുള്ള സംഭവങ്ങള്‍ നടക്കുംബോള്‍ അവര്‍ സ്വാഭാവികമായും ഒരു നേതൃത്വത്തിനായി ആഗ്രഹിക്കും. അവിടെയാണ്‌ മുന്‍ പറഞ്ഞപോലുള്ള സഘ്ടനകള്‍ കടന്നു വരുന്നത്‌.

-----------------------------------------

ബ്ബ്ലോഗുലകത്തിലെ ഒരു മലയാളി അമേരിക്കന്‍ എഴുത്തുകാരി ഈ അടുത്ത്‌ ഒരു പോസ്റ്റിട്ടിരുന്നു, പുതിയ അമേരിക്കന്‍ പ്രസിഡന്റായ ഓബാമയുടെ ടീമില്‍ VHP അനുഭാവിയായ സോണാല്‍ ഷാ വരുന്നത്രേ. വന്നാല്‍ അവര്‍ അവിടെയുള്ള ആള്‍ക്കാരെയെല്ലാം പിടിച്ച്‌ ഹിന്ദു ആക്കിക്കളയുമത്രേ, അവര്‍ അവിടെ ഹിന്ദു തീവ്രവാദം നടപ്പാക്കുമത്രേ. അതിനാല്‍ എല്ലാവരും ഒന്നിച്ച്‌ ഒരു ക്യാപയിന്‍ നടത്തി അതിനു തടയിടണം --അതാണ്‌ ആവശ്യം.

ഞാന്‍ ഒന്നു ചോദിച്ചോട്ടെ എന്താണ്‌ ഹിന്ദു തീവ്രവാദം ?

ഈ ചോദ്യം ഞാന്‍ അവിടെയും ഉന്നയിച്ചിരുന്നു, എന്നാല്‍ ലേഖികയും അഭിപ്രായം പറഞ്ഞ മറ്റുള്ളവരും ഇത്‌ മനഃപൂര്‍വ്വം അവഗണിച്ചു കളഞ്ഞു...

സോണാല്‍ ഷാ VHP അനുഭാവി ആയതുകൊണ്ട്‌ എങ്ങനെയാണ്‌ തീവ്രവാദി ആകുന്നത്‌. അല്ലെങ്കില്‍ ഈ ഞാന്‍ അംബലത്തില്‍ പോകുന്നതുകൊണ്ട്‌ തീവ്രവാദി ആകുമോ? ഈ സോണാല്‍ ഷായ്‌ക്ക്‌ ഒരു കുഞ്ഞുണ്ടായാല്‍ അമ്മ VHP അനുഭാവി ആയതുകൊണ്ട്‌ കുഞ്ഞ്‌ VHP -യോ അതോ തീവ്രവാദിയോ ആകുമോ ?

എനിക്ക്‌ ഈ സോണാല്‍ ഷാ ആരാണെന്നോ, VHP എന്താണെന്നോ അറിയില്ല , പക്ഷേ ഒന്നറിയാം എനിക്ക്‌ എന്തെങ്കിലും സങ്കടമോ വിഷമമോ ഉണ്ടായാല്‍ സമാധാനം കിട്ടാനായി ചെന്നിരിക്കാന്‍ ഒരു ദേവാലയം ഞാന്‍ മുന്‍പിലേക്കു നോക്കുംബോള്‍ ഉണ്ടാകും, അത്‌ അംബലമോ, ചര്‍ച്ചോ, മോസ്ഖോ ആകാം അതെന്തായാലും എനിക്കൊരു വിഷയമല്ല. ഞാന്‍ കയറിച്ചെല്ലുബോള്‍ മനസ്സിലേക്ക്‌ ആരോ ചോദിക്കും എന്താടാ നിനക്കു പ്രശ്നം , പ്രശ്നം പറഞ്ഞാല്‍ പിള്ളാരല്ലേ പിണ്ണാക്കല്ലേ പോട്ടെടാ.. എന്നുത്തരവും കിട്ടും. പിന്നെയും കുറച്ചു നേരം കൂടി അവിടിരിക്കുംബോള്‍ മനസ്സു ശാന്തമാകും. അപ്പോള്‍ അടുത്ത ചോദ്യം ഡാ.... ചെന്ന് അടുത്ത പണിനോക്ക്‌- ഉം ചെല്ല്. എനിക്കപ്പോള്‍ ഭയമില്ല എനിക്കുള്ളത്‌ ഭക്തി മാത്രം. ഞാന്‍ പതിയെ അവിടെനിന്നും സമാധാനത്തോടെ ഇറങ്ങുകയും ചെയ്യും.

----------------------------------

ഞാന്‍ കഴിഞ്ഞ കുറേ നാളുകളായി വോട്ടു ചെയ്യാന്‍ പോകാത്ത ഒരു ഇന്‍ഡ്യന്‍ പൗരന്‍. കാരണം ഞാന്‍ ആര്‍ക്ക്‌ വോട്ടു ചെയ്യും - A അല്ലെങ്കില്‍ B അതുമല്ലെങ്കില്‍ C ഇവരിലാര്‍ക്കെങ്കിലും കൊടുത്തേ പറ്റൂ. ആരെയും ഇഷ്ടമല്ലെങ്കില്‍ വോട്ട്‌ അസാധുവാക്കിക്കളയാം , ഇപ്പോള്‍ അതിനും പറ്റില്ല. ഇലക്ട്രോണിക്‌ ആയതിനു ശേഷം അസാധുവും ഇല്ല. അതായത്‌ നമുക്ക്‌ വോട്ട്‌ നിഷേധിക്കാനും ഉള്ള അവസരം നഷ്ടപ്പെട്ടിരിക്കുന്നു. ഞാന്‍ സാധാരണ ജനങ്ങളേപ്പോലെ തന്നെ വ്യക്തികള്‍ക്കു മാത്രമാണ്‌ വോട്ടു ചെയ്തിട്ടുള്ളത്‌, അവിടെ എനിക്ക്‌ പാര്‍ട്ടിയോ ഒന്നും ഒരു തടസ്സവും ആയിട്ടുമില്ല.

-----------------------------

കുറേ നാളായി എഴുതണം എഴുതണം എന്നു കരുതിയിരിക്കുന്നു മടികാരണം ഇതുവരെ സാധിച്ചുമില്ല. ഈ അടുത്ത കാലത്തായി നടന്ന ചില സംഭവങ്ങളും അതിനേത്തുടര്‍ന്ന് പത്രമാസികകളില്‍ വന്ന ചിലതുമാണ്‌ എന്നെക്കൊണ്ട്‌ ഇതെഴുതിപ്പിച്ചത്‌. ബോറടിച്ചെങ്കില്‍ ക്ഷമിക്കുമല്ലോ....

10 comments:

Mohanam said...

നിങ്ങളെന്നെ തീവ്രവാദി ആക്കും.......

Joker said...

നല്ല പോസ്റ്റ്. മറ്റ് മതങ്ങളെ ഇകഴ്ത്തിയും മറ്റും മതപ്രവര്‍ത്തനം നടത്തുന്നത് തെറ്റ് തന്നെ. അതില്‍ കൂടി മറ്റുള്‍ലവര്‍ക്ക് മനപ്രയാസം ഉണ്ടാക്കുകയും കൂടി ചെയ്യുകയാണെങ്കില്‍ പിന്നെ ഏത് ദൈവത്തിന് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തനം നടത്തുന്നത്.

പക്ഷെ ഇതിനെയൊക്കെ എതിര്‍ക്കാന്‍ ആയുധം എടുക്കുന്നതോടെ പിന്നെ എല്ലാവരും കുറ്റക്കാരായി മാറും.

അഹങ്കാരി... said...

കാര്യങ്ങള്‍ മനുഷ്യര്‍ സ്വയം ചിന്തിക്കാന്‍ തുടങ്ങി എന്നു മനസിലാക്കിതരുന്നു ഈ പോസ്റ്റ്.

പ്രത്യയശാസ്ത്രവിശാരദന്മാരുടേയുമ്ം ആത്മീയാചാര്യന്മാരുടേയും വാദങ്ങളല്ലാതെ സ്വയമ്ം , സ്വന്തം യുക്തി കൊണ്ട് ചിഹ്ന്തിച്ച് എന്നീ നാട്ടിലെ ജനത തീരുമാനങ്ങളെടുക്കുന്നുവോ, അന്നേ ഈ നാട് രക്ഷപ്പെടൂ...

പിന്നെ ആയുധമെടുക്കുന്നതിനെ പറ്റി- ഞാനും എതിര്‍ക്കുന്നു ആയുധം കൊണ്ടുള്ള കളിയെ. എന്നാല്‍ ഒരു ജനതയും സമൂഹവും അതിന്റെ സഹനശക്തിയുടെ അതിര്‍വരമ്പ് താണ്ടി കഴിയുമ്പോള്‍ , അണകെട്ടിയ വെള്ളം പോലെ അത് നാശനഷ്ടമുണ്ടാക്കും. കുറേശെ ഒഴുകുന്ന വെള്ളത്തേക്കാള്‍ നാശനഷ്ടമുണ്ടക്കും, കെട്ടിനിന്ര്ഥ്തപ്പെട്ട ജലം പെട്ടെന്ന് ബസ്റ്റ് ഔട്ട് ചെയ്യുമ്പോള്‍.

പിന്നെ അത്തരം സംഭവങ്ങളെ മുതലേടുക്കുന്നതില്‍-ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍- എല്ലാവരും , ആ പേരില്‍ ന്യൂനപക്ഷസംരക്ഷകരായി അവതരിച്ച് വീണ്ടും വര്‍ഗീയതയുടെ എരിവ് കേEറ്റാന്‍ മത്സരിക്ക്കുന്ന , എരിതീയിലെണ്ണയൊഴിക്കുന്നകേരളത്തിലെ ഇടത് വലത് മുന്നണികളുള്‍പ്പടെ ഉള്ളവര്‍ ഈ കാര്യത്തിലെ കുറ്റാരോപിതരേക്കാള്‍ കുറ്റവാളികളല്ലേ?

ഒരു കുറ്റക്കൃത്യത്തില്‍ നിന്നും നേട്ടം കൊയ്യുന്നവരല്ലേ യഥാര്‍ത്ഥത്തിiല്‍ കുട്ട്tം ചെയ്ത (എന്നാരോപിക്കപ്പെട്ട) വരേക്കാള്‍ കൊടും കുറ്റവാളികള്‍?

മോഹനം, ഒറീസയുടെ പിന്നാമ്പുറത്തെ സത്യങ്ങളെ പറ്റി തെളിവ് സഹിതം കാണാപ്പുറം നകുലന്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട് - ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടും

പരിശോധിക്കുമെന്ന് കരുതുന്നു

സ്നേഹപൂര്‍വ്വം :അഹങ്കാരി

My Blog : അഹങ്കാരം

പാര്‍ത്ഥന്‍ said...

താങ്കളുടെ ഒരു കുറിപ്പിന് അഭിപ്രായം എഴുതുന്നു.

ഹിന്ദുക്കൾ എന്നു പറയുന്ന വിഭാഗത്തിന് എന്താണ് ശരിയായ ആത്മീയത എന്ന് മനസ്സിലാക്കിക്കൊടുക്കാൻ ആളില്ലാതെപ്പോയി. അതാണ് ഈ പ്രലോഭനങ്ങൾക്ക് വിധേയരാവാൻ കാരണം. ഭൌതികസുഖങ്ങൾ നേടിത്തരാനുള്ള ഒരു ഉപാധിയോ യന്ത്രമോ അല്ല ഈശ്വരൻ എന്ന ബോധം എല്ലാവർക്കും ഉണ്ടായിരിക്കണം. അതു മനസ്സിലാക്കിയാൽ പ്രലോഭനങ്ങൾ അവിടെ വിലപോവില്ല.

Anonymous said...

>>ബ്ബ്ലോഗുലകത്തിലെ ഒരു മലയാളി അമേരിക്കന്‍ എഴുത്തുകാരി ഈ അടുത്ത്‌ ഒരു പോസ്റ്റിട്ടിരുന്നു, പുതിയ അമേരിക്കന്‍ പ്രസിഡന്റായ ഓബാമയുടെ ടീമില്‍ VHP അനുഭാവിയായ സോണാല്‍ ഷാ വരുന്നത്രേ. വന്നാല്‍ അവര്‍ അവിടെയുള്ള ആള്‍ക്കാരെയെല്ലാം പിടിച്ച്‌ ഹിന്ദു ആക്കിക്കളയുമത്രേ

ആ പോസ്റ്റില്‍ എവിടെയാണ് സുഹൃത്തേ "ഹിന്ദു ആക്കിക്കളയും" എന്ന് ഉള്ളത്? ഗീബല്സിന്റെ എത്രാമത്തെ ജന്മമാണ് താങ്കള്‍?

ചന്തു said...

ഈയിടെ ബസ്സ് യാത്രയ്കിടയ്ക്കു് ഞാന്‍ കേട്ട ഒരു പ്രസംഗത്തിന്റെ സാരാംശം ഇങ്ങനെ

“ അവന്‍ ഉയര്‍ത്തെഴുന്നേറ്റു എന്നു വിശ്വസിക്കാ‍ത്തവരുണ്ട്. ഇനി നമ്മെ എല്ലാം രക്ഷിപ്പാന്‍ വരില്ല എന്നു കരുതുന്നവരുണ്ട്.
എന്നാല്‍ ഇന്ന് ആധുനിക ശാസ്തം മരിച്ചവരില്‍ നിന്നുപോലും ജീവന്‍ ഉണ്ടാക്കാം എന്നു കണ്ടെത്തിയിരിക്കുന്നു . അതാണ് ക്ലോണിഗ്,ക്ലോണിഗ് ...!!”

(( അതായത് ഇപ്പോള്‍ ആര്‍ക്കും ഉയര്‍ത്തെഴുന്നേല്‍ക്കാമെന്ന് ))

ഇവിടെ ഇദ്ദേഹം ഉയര്‍ത്തെഴുന്നേല്‍പ്പിനെ വിശ്വാസയോഗ്യമാക്കാന്‍ പരിശ്രമിച്ചു സത്യത്തില്‍ അബദ്ധമല്ലേ വിളിചു കൂവിയത്. കേട്ടുനില്‍ക്കുന്നവര്‍ക്കു മനസ്സിലാകാത്തൌകൊണ്ടാവും ആടി കിട്ടാത്ത്ത്.
ഇങ്ങനെ ഉള്ള വിവരദോഷികളാ‍ണ് കൂടുതല്‍ സുവിശേഷക്കാരും എന്നതില്‍ യാതൊരു സംശയവുമില്ല.

സുവിശേഷപ്രവര്‍ത്തകരുടെ ചില പ്രസംഗങ്ങള്‍ അവരുടേതന്നെ വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് എന്നതാണു സത്യം.

Mohanam said...

ജോക്കര്‍  ഞാനും അത്രയുമേ ഉദ്ദേശിച്ചുള്ളൂ...

ആയുധം എടുക്കാതിരിക്കണമെങ്കില്‍ ഇപ്പോള്‍ നടക്കുന്ന രീതിയിലുള്ള പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയേ മതിയാകൂ...


അഹങ്കാരീ ലിങ്കുകള്‍ തന്നതിനു നന്ദി....

ആയുധം......... മറുപടി മേല്‍ പറഞ്ഞതുതന്നെ. നന്നാവും എന്ന് പ്രതീക്ഷിക്കാം...

പാര്‍ത്ഥാ എല്ലാവര്‍ക്കും ഈ ബോധം ഉണ്ടായെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.

സുഹൃത്തേ അനോണീ താങ്കള്‍ ആ പറഞ്ഞ ആ വാക്കു മാത്രമല്ല ഞാന്‍ അതില്‍ പറഞ്ഞിട്ടുള്ള ഒരു വാക്കോ വാചകമോ ചിലപ്പോള്‍ അവരുടെ ആ പോസ്റ്റില്‍ കാണാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ അവര്‍ ആ പോസ്റ്റുകൊണ്ട്‌ ഉദ്ദേശിച്ചത്‌ അതാണ്‌ എന്നു മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. അത്‌ താങ്കള്‍ക്ക്‌ മനസ്സിലായില്ല എന്നു വരികില്‍ ഞാന്‍ എന്തു ചെയ്യാനാണ്‌. അത്‌ മനസ്സിലാക്കി വായിക്കാന്‍ അപേക്ഷ..
ഇവിടെവരെ വന്നതിനു നന്ദി......

സന്റു ഈ വഴി വന്നതിനു നന്ദി. ഇതു മാത്രമല്ലാ ഇതിനേക്കാളും വലിയ വിവരക്കേടുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്

Rejeesh Sanathanan said...

മോഹനം ...വളരെ നല്ല പോസ്റ്റ്.

ഇവിടെ ഇത്തരം കാര്യങ്ങള്‍ വിളിച്ച് പറഞ്ഞാല്‍ വര്‍ഗീയവാദി എന്നു മുദ്ര കുത്തപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ടാ.മുദ്ര വീണു കഴിഞ്ഞു.

അഭിനന്ദനങ്ങള്‍. തന്‍റേടമുള്ള ഈ പോസ്റ്റിന്....

Anonymous said...

There is an option "49-O" in election. You go to polling booth, get identified as an eligible voter; get the finger marked with indelible ink; then demand for using the '49-O' option. This means that you want to vote, but none of the candidates can win your confidence. Your vote is counted as vote against all candidates. If the win marjin is less than the total no. of 49-O votes polled in a constituency, there has to be re-election there.

This is what I think is available for you. Please verify, before you use.

ഹരീഷ് തൊടുപുഴ said...

ഈ ഭൂരിപക്ഷ വര്‍ഗ്ഗീയവാദം എന്നുപറയുംബോള്‍ ഒന്നോര്‍ക്കണം അവരേക്കോണ്ട്‌ നിങ്ങള്‍ അങ്ങനെയൊക്കെ പറയിക്കുകയും ചെയ്യിക്കുകയുമാണ്‌. വെറുതേയിരിക്കുന്ന പട്ടിയുടെ വായില്‍ കോലിട്ടു കുത്തി കടിപ്പിച്ചിട്ട്‌ എന്നേ ഇതു കടിച്ചേ എന്നു നിലവിളിച്ചിട്ടു കാര്യമില്ല. വെറുതേ ഉപദ്രവിക്കാന്‍ പോകാതിരുന്നാല്‍ പോരേ.


അതന്നേ..