Saturday, March 15, 2014

കാൻസർ ചികിൽസക്കൊരു സഹായം





നമ്മുടെ ഉറ്റവർക്ക് മാരകരോഗം പിടിപെട്ടാലുള്ള അവസ്ഥ എന്തായിരിക്കും അതും കാൻസറാണെങ്കിലോ ? ഈ കാൻസർ ചികിൽസിക്കാനുള്ള ചിലവ് ഓർക്കുമ്പോൾ പിന്നെയും വിഷമം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തും, എന്നാൽ കാൻസർ എന്ന രോഗം ഇന്ന് നേരത്തേ കണ്ടുപിടിച്ചാൽ ചികിൽസിച്ച് മാറ്റാവുന്ന ഒരു രോഗമാണ്, പക്ഷേ ചിലവിനൊരു കുറവില്ലതാനും, അപ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്നത് ഈ അസുഖം വന്നാൽ ചികിൽസിക്കാനുള്ള പണം നേരത്തേ ചുരുങ്ങിയ ചിലവിൽ കണ്ടെത്തി വയ്ക്കുക എന്നുള്ളതാണ്. മെഡിക്കൽ ഇൻഷ്വറൻസോ അതേപോലുള്ള മറ്റു പദ്ധതികളിൽ ചേരുകയാണെളുപ്പം. അതിൽത്തന്നെ ചിലവുകുറഞ്ഞ വരിസംഖ്യയുള്ളത് കണ്ടെത്തുകയെന്നുള്ളത്.

അതിലേക്കായി ഒറ്റത്തവണയോ ചെറിയ വാർഷിക പ്രിമീയത്തിലോ പണമടച്ച് ചേരാവുന്ന ഒന്നു രണ്ട് പദ്ധതികൾ പരിചയപ്പെടുത്തുന്നു.

11.  റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം (http://www.rcctvm.org/)

ഇവരുടെ Cancer Care for Life scheme എന്നൊരു പദ്ധതിയുണ്ട്, ഇതിൽ ഒരിക്കൽ പണമടച്ചാൽ ആ തുകയുടെ 100 ഇരട്ടി തുക ചികിൽസാ സഹായമായി ലഭിക്കും

പ്ലാൻ A : Membership fee is Rs. 500/- per person
                                                    Rs. 1400/- per family of three persons
                                                    Rs. 1700/- per family of four persons
                                                    Rs. 2000/- per family of five persons
  ഈ പ്ലാനിൽ ചേർന്നാൽ അടക്കുന്ന തുകയുടെ 100 ഇരട്ടി ആർ.സി.സി യിലെ ചിൽസക്കായി ലഭിക്കും


പ്ലാൻ B :   Membership fee is Rs.10000/- per personഈ പ്ലാനിൽ ചേർന്നാൽ 5 ലക്ഷം വരെ ചികിൽസാ സഹായം ലഭിക്കും, ആവശ്യമെങ്കിൽ രാജ്യത്തുള്ള മറ്റു ആശുപത്രികളിലേക്കും റഫർ ചെയ്യും.

ഈ പദ്ധതിയിൽ ചേരുവാനായി കാൻസർ രോഗികളല്ലാത്ത ഏതു ഇൻഡ്യൻ പൗരനും അവകാശമുണ്ട്, പദ്ധതിൽ ചേർന്ന് രണ്ടുവർഷം കഴിഞ്ഞാൽ ചികിൽസ ലഭിക്കാൻ അർഹരാവും.


22.   കാൻസർ രോഗത്തേക്കുറിച്ച് അവബോധം വളർത്തുന്നതിനായി രൂപീകരിച്ച ഒരു സൊസൈറ്റിയാണ് ഇൻഡ്യൻ കാൻസർ സൊസൈറ്റി  http://www.indiancancersociety.org/ ഈ സൊസൈറ്റിയിൽ അംഗം ആകുന്നവർക്ക് ന്യൂ ഇൻഡ്യാ ഇൻഷ്വറൻസ് കമ്പനിയുടെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നു. 421 രൂപാ മുതൽ 1082 രൂപാവരെയുള്ള പ്രിമീയത്തിൽ 50000 മുതൽ 2 ലക്ഷം വരെ ലഭിക്കും.)



നേരത്തേ കാൻസർ രോഗം കണ്ടെത്തിയിട്ടില്ലാത്ത 70 വയസ്സുവരെയുള്ള ഏതൊരു ഇൻഡ്യൻ പൗരനും ഈ പദ്ധതിയിൽ ചേരാം. ഈ സൊസൈറ്റിയിൽ അംഗമാകുന്നവർക്കെല്ലാം സ്വാഭാവികമായി ഇൻസ്വറൻസ് കവറേജ് ലഭിക്കും. മെംബർ ആകുന്നതിനായി അവരുടെ വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഒരു ഡോക്റ്ററുടെ സാക്ഷ്യപത്രം സഹിതം(രോഗപരിശോധന നിർബന്ധമില്ല) ആവശ്യമായ പദ്ധതി തുകയുടെ ഡ്രാഫ്റ്റോ ചെക്കോ സഹിതം സൊസൈറ്റിയുടെ സെക്രട്ടറിക്ക് അയച്ചുകൊടുത്താൽ ഒരു മാസത്തിനുള്ളിൽ മെംബർഷിപ്പും ഇൻഷ്വറസ് പോളിസി സർട്ടിഫിക്കറ്റും ലഭിക്കും, (നിബന്ധനകൾ വെബ്സൈറ്റിൽ ലഭ്യമാണ്)



33.  കാൻസർ പേഷ്യന്റ് എയിഡ് അസോസിയേഷൻ (http://www.cpaaindia.org)  എന്ന സംഘടനയുടെ ന്യൂ ഇൻഡ്യാ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നുള്ള പദ്ധതികളിൽ ചേരാം. 2400 മുതൽ 8000 വരെയുള്ള പ്രിമീയം അടച്ച് 30000 മുതൽ 2 ലക്ഷം വരെ ആനുകൂല്യം ലഭിക്കുന്ന പദ്ധതികളിൽ ചേരാം, ഇതിനായി അവരുമായി ബന്ധപ്പെട്ട മെഡിക്കൽ സെന്ററുകലിൽ രോഗപരിശോധന നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് insurance@cancer.org.in എന്ന വിലാസത്തിൽ ഒരു മെയിലയച്ചാൽ അവരുടെ പ്രതിനിധികൾ നിങ്ങളെ നേരിട്ട് ബന്ധപ്പെടും.