ജോലികഴിഞ്ഞ് റൂമിലെത്തുംബോള്‍ ഇന്‍ഡ്യാവിഷനില്‍ അതിന്റെ നെടും തൂണായ നികേഷ് കുമാര്‍ വാര്‍ത്ത അവതരിപ്പിക്കുന്നു - പ്രധാന വാര്‍ത്ത കണ്ണൂരില്‍ ബോംബ് വേട്ട. 125 എണ്ണമാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവം രൂക്ഷമാണല്ലോ എന്നോര്‍ത്തിരിക്കുംബോളതാ വിവിധ രാഷ്ട്രീയ നേതക്കളുമായുള്ള ഫോണ്‍ വഴിയുള്ള അഭിമുഖം. അതിലൊരു ചോദ്യമാണ് എന്നെ ആശയക്കുഴപ്പത്തിലാക്കിയത്. എന്തെന്നാല്‍ കണ്ടെടുത്ത ബോംബുകളില്‍ കുറേ കണ്ടെത്തിയത് മുസ്ലിം ഭൂരിപക്ഷമുള്ള സ്തലത്തു നിന്നാണുപോലും, അതായത് മുസ്ലിങ്ങളെ പ്രതിയാക്കാന്‍ വേണ്ടി അര്‍ എസ്സ് എസ്സുകാര്‍ കരുതിക്കൂട്ടി മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്ത് കൊണ്ടിട്ടതല്ലേ എന്ന്ന് ഒരു പ്രാദേശിക BJP നേതാവിനോടൊരു ചോദ്യം. അതിന് അദ്ദേഹം മറുപടി പറയുന്നതിനു മുന്‍പു തന്നെ അടുത്ത ചോദ്യം - RSS ഭൂരിപക്ഷമുള്ള --- സ്ഥത്തു നിന്നും കണ്ടെടുത്ത ബോംബുകള്‍ RSS ന്റെയും BJP യുടെയും പങ്കാളിത്തമല്ലേ വ്യക്തമാക്കുന്നതെന്നും ഒരു ചോദ്യം. ഈ ചോദ്യത്തില്‍ നിന്നും എനിക്കു മനസ്സിലായത് നേതാവിന്റെ ഉത്തരം (സത്യം) എന്തായാലും പ്രതിയായി (ഈ രണ്ടിടങ്ങളിലും) RSS/BJP-ക്കാരെ മതി എന്നാണ്.
എന്താണ് ഇതിന്റെയൊക്കെ അര്‍ഥം ?????????????/
---------------------------------------
ഒരു അനുഭവകഥ പറയാം...
മദിരാശിയില്‍ പഠിക്കുംബോള്‍ ഇടക്ക് കൂട്ടുകാരുമൊത്ത് ഒരു മുങ്ങല്‍ മുങ്ങും. അത് ചിലപ്പോള്‍ തിരുപ്പതിയിലേക്കോ വിശാഖപട്ടണത്തിലേക്കോ ഹൈദരാബാദിലേക്കോ ഒറീസ്സയിലേക്കോ ഒക്കെ ആയിരിക്കും. പിന്നെ കുറഞ്ഞത് 10 ദിവസം കഴിയാതെ മടക്കമില്ല. അങ്ങനെ ഒരു തവണ ഒരു ഒറീസ്സാ സുഹൃത്തിനേയും കൂട്ടി അവരുടെ ഗ്രാമത്തിലേക്ക് ഒരു യാത്രപോയി. അവിടെ ചെന്നിട്ട് അവന്റെ വീട്ടില്‍ താമസിച്ച് കറങ്ങാന്‍ ഇറങ്ങും. വെറുതേ കുന്നും മലയും ഒക്കെ കയറിയിറങ്ങി നടക്കും. കയ്യില്‍ ക്യാമറ ഉണ്ടെങ്കിലും പടം എടുക്കല്‍ കുറവാണ് കാരണം ഫിലിമിന്റെയും മറ്റും വിലതന്നെ. ഇതിനൊക്കെ ചിലവാക്കാന്‍ വീട്ടില്‍ നിന്നും കിട്ടുന്ന ശംബളം തികയില്ല. അങ്ങനെ ഒരു ദിവസം ഒരു സ്ഥലതുചെന്നപ്പോള്‍ ഒരു ഗ്രാമീണനെ പരിചയപ്പെടാന്‍ ഇടയായി, അയാല്‍ അവിടെയുള്ള ഒരു കൊച്ചു ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അയാള്‍ വളരെ അധികം ദുഃഖിതനായാണ് കാണപ്പെട്ടത്. കൂടാതെ ഞങ്ങള്‍ കേരളത്തില്‍നിന്നുള്ളവരാണെന്നു മനസ്സിലാക്കിയപ്പോള്‍ അയാള്‍ വളരെയധികം ദേക്ഷ്യപ്പെടുകയും ചെയ്തു. അപ്പോള്‍ സുഹൃത്താണ് അയാളെ സമാധിനിപ്പിച്ചത്. കാരണം തിരക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് കേരളത്തില്‍ നിന്നുള്ള കുറച്ചു മിഷനറി പ്രവര്‍ത്തകര്‍ കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് അവിടെച്ചെന്ന് അവരെ പരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചുവത്രേ. അതിനായി അവര്‍ നിരത്തിയ വാദങ്ങളാണ് രസാവഹം. ഒരു കല്‍വിഗ്രഹവും ഒരുമരക്കുരിശും ഒരുമിച്ച് വെള്ളത്തില്‍ ഇട്ടു. കുരിശ് വെള്ളത്തില്‍ പൊങ്ങിയും വിഗ്രഹം താഴ്‌ന്നും പോയി. കുരിശ് പൊങ്ങിക്കിടക്കുന്നതു കൊണ്ട് ക്രിസ്തുവിനാണ് ശക്തിയുള്ളതെന്നും വിഗ്രഹം താഴ്‌ന്നുപോയതിനാല്‍ അതു വെറും കല്ലാണെന്നും ആണത്രേ അവരോടു പറഞ്ഞത്. കൂടാതെ മതം മാറിയാല്‍ ഇനിയും തരാമെന്നുപറഞ്ഞു കൊണ്ട് പാല്‍പ്പൊടിയും മറ്റെന്തൊക്കെയോ കൂടി നല്‍കിയിട്ടു പോയെന്നും പറഞ്ഞു. അപ്പോഴാണ് സംഭവങ്ങളുടെ ഗൗരവം മനസ്സിലായത്. അപ്പോള്‍ അയാളോട് എല്ലാം ശരിയാകും എന്നേ പറയാന്‍ കഴിഞ്ഞുള്ളൂ. അത്തവണ ഞങ്ങള്‍ തിരികേ പോന്നു.
ഒന്നു രണ്ടു മാസങ്ങള്‍ക്കു ശേഷം വീണ്ടും അവിടെ പോയി. അപ്പോള്‍ മുന്‍പു കണ്ട പൂജാരിയേയും കാണാന്‍ ഇടയായി. അപ്പോള്‍ അയാള്‍ നല്ല സന്തോഷത്തിലായിരുന്നു. തിരക്കിയപ്പോള്‍ അയാള്‍ സന്തോഷത്തോടെ കാര്യങ്ങള്‍ പറഞ്ഞു. അന്നു ഞങ്ങള്‍ പോന്നതിനു ശേഷം എതോ ഒരു സന്ന്യാസി അവിടെ ചെന്നെന്നും അദ്ദേഹത്തോട് ഇവര്‍ സങ്കടം പറഞ്ഞെന്നും പറഞ്ഞു. അപ്പോള്‍ അദ്ദേഹം അവരോട് ആ കുരിശും കല്‍വിഗ്രഹവും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അത് തീയിലേക്കിട്ടു. എന്നിട്ട് ഏന്താണ് സംഭവിച്ചതെന്ന് നോക്കാന്‍ പറഞ്ഞു. ( എനിക്കു തോന്നുന്നത് ആ സ്വാമി ഇപ്പോള്‍ കൊല്ലപ്പെട്ട ലക്ഷ്മണാനന്ദ സ്വാമികള്‍ ആയിരിക്കുമെന്നാണ്).
ഇങ്ങനെയുള്ള ഇടങ്ങളില്‍ ലഹള ഉണ്ടായിരുന്നില്ലങ്കിലേ അത്ഭുതമുള്ളൂ. ഇങ്ങനെയുള്ള അവസരങ്ങളില്‍ ആരെങ്കിലും പ്രതികരിച്ചാല്‍ അവര്‍ ഭൂരിപക്ഷ വര്‍ഗ്ഗീയവാദി. ഈ ഭൂരിപക്ഷ വര്‍ഗ്ഗീയവാദം എന്നുപറയുംബോള്‍ ഒന്നോര്‍ക്കണം അവരേക്കോണ്ട് നിങ്ങള്‍ അങ്ങനെയൊക്കെ പറയിക്കുകയും ചെയ്യിക്കുകയുമാണ്. വെറുതേയിരിക്കുന്ന പട്ടിയുടെ വായില്‍ കോലിട്ടു കുത്തി കടിപ്പിച്ചിട്ട് എന്നേ ഇതു കടിച്ചേ എന്നു നിലവിളിച്ചിട്ടു കാര്യമില്ല. വെറുതേ ഉപദ്രവിക്കാന്‍ പോകാതിരുന്നാല്‍ പോരേ. ഞാന്‍ ഇതു പറയുന്നത് -- സമ്മതിച്ചു തരാന്‍ കുറച്ചു മടിയാണെങ്കിലും ഇവിടെയുള്ള ഭൂരിപക്ഷം ജനങ്ങളുടേയും മനസ്സില്‍ ഇതേപോലുള്ള ചിന്ത ഉണ്ടാകും അത് എന്നാണ് ആളിക്കത്തുന്നതെന്ന് പറയാന്‍ പറ്റില്ല. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ നടക്കുന്നതെന്താണെന്ന് ഊഹിക്കാന്‍ പോലും പറ്റില്ല.
ഈ കടന്നുകയറ്റം തന്നെയാണ് ഇവിടെ BJP, VHP, JANAJAGARAN തുടങ്ങിയ സംഘടനകള്‍ ഉണ്ടാകുന്നതിനും വളരുന്നതിനും ഇടയാക്കുന്നത്. കൃസ്ത്യന്‍ മുസ്ലീം മതങ്ങളേപ്പോലെ ഒരു ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്നില്ല ഹിന്ദു സമൂഹം/മതം. അതിനാല്‍ത്തന്നെ മുന്‍പറഞ്ഞപോലുള്ള സംഭവങ്ങള്‍ നടക്കുംബോള്‍ അവര്‍ സ്വാഭാവികമായും ഒരു നേതൃത്വത്തിനായി ആഗ്രഹിക്കും. അവിടെയാണ് മുന്‍ പറഞ്ഞപോലുള്ള സഘ്ടനകള്‍ കടന്നു വരുന്നത്.
-----------------------------------------
ബ്ബ്ലോഗുലകത്തിലെ ഒരു മലയാളി അമേരിക്കന്‍ എഴുത്തുകാരി ഈ അടുത്ത് ഒരു പോസ്റ്റിട്ടിരുന്നു, പുതിയ അമേരിക്കന്‍ പ്രസിഡന്റായ ഓബാമയുടെ ടീമില്‍ VHP അനുഭാവിയായ സോണാല്‍ ഷാ വരുന്നത്രേ. വന്നാല്‍ അവര്‍ അവിടെയുള്ള ആള്‍ക്കാരെയെല്ലാം പിടിച്ച് ഹിന്ദു ആക്കിക്കളയുമത്രേ, അവര്‍ അവിടെ ഹിന്ദു തീവ്രവാദം നടപ്പാക്കുമത്രേ. അതിനാല്‍ എല്ലാവരും ഒന്നിച്ച് ഒരു ക്യാപയിന്‍ നടത്തി അതിനു തടയിടണം --അതാണ് ആവശ്യം.
ഞാന്‍ ഒന്നു ചോദിച്ചോട്ടെ എന്താണ് ഹിന്ദു തീവ്രവാദം ?
ഈ ചോദ്യം ഞാന്‍ അവിടെയും ഉന്നയിച്ചിരുന്നു, എന്നാല്‍ ലേഖികയും അഭിപ്രായം പറഞ്ഞ മറ്റുള്ളവരും ഇത് മനഃപൂര്‍വ്വം അവഗണിച്ചു കളഞ്ഞു...
സോണാല്‍ ഷാ VHP അനുഭാവി ആയതുകൊണ്ട് എങ്ങനെയാണ് തീവ്രവാദി ആകുന്നത്. അല്ലെങ്കില്‍ ഈ ഞാന്‍ അംബലത്തില്‍ പോകുന്നതുകൊണ്ട് തീവ്രവാദി ആകുമോ? ഈ സോണാല്‍ ഷായ്‌ക്ക് ഒരു കുഞ്ഞുണ്ടായാല്‍ അമ്മ VHP അനുഭാവി ആയതുകൊണ്ട് കുഞ്ഞ് VHP -യോ അതോ തീവ്രവാദിയോ ആകുമോ ?
എനിക്ക് ഈ സോണാല്‍ ഷാ ആരാണെന്നോ, VHP എന്താണെന്നോ അറിയില്ല , പക്ഷേ ഒന്നറിയാം എനിക്ക് എന്തെങ്കിലും സങ്കടമോ വിഷമമോ ഉണ്ടായാല്‍ സമാധാനം കിട്ടാനായി ചെന്നിരിക്കാന്‍ ഒരു ദേവാലയം ഞാന്‍ മുന്‍പിലേക്കു നോക്കുംബോള്‍ ഉണ്ടാകും, അത് അംബലമോ, ചര്‍ച്ചോ, മോസ്ഖോ ആകാം അതെന്തായാലും എനിക്കൊരു വിഷയമല്ല. ഞാന്‍ കയറിച്ചെല്ലുബോള്‍ മനസ്സിലേക്ക് ആരോ ചോദിക്കും എന്താടാ നിനക്കു പ്രശ്നം , പ്രശ്നം പറഞ്ഞാല്‍ പിള്ളാരല്ലേ പിണ്ണാക്കല്ലേ പോട്ടെടാ.. എന്നുത്തരവും കിട്ടും. പിന്നെയും കുറച്ചു നേരം കൂടി അവിടിരിക്കുംബോള്‍ മനസ്സു ശാന്തമാകും. അപ്പോള്‍ അടുത്ത ചോദ്യം ഡാ.... ചെന്ന് അടുത്ത പണിനോക്ക്- ഉം ചെല്ല്. എനിക്കപ്പോള്‍ ഭയമില്ല എനിക്കുള്ളത് ഭക്തി മാത്രം. ഞാന്‍ പതിയെ അവിടെനിന്നും സമാധാനത്തോടെ ഇറങ്ങുകയും ചെയ്യും.
----------------------------------
ഞാന്‍ കഴിഞ്ഞ കുറേ നാളുകളായി വോട്ടു ചെയ്യാന്‍ പോകാത്ത ഒരു ഇന്‍ഡ്യന്‍ പൗരന്‍. കാരണം ഞാന്‍ ആര്‍ക്ക് വോട്ടു ചെയ്യും - A അല്ലെങ്കില്‍ B അതുമല്ലെങ്കില്‍ C ഇവരിലാര്‍ക്കെങ്കിലും കൊടുത്തേ പറ്റൂ. ആരെയും ഇഷ്ടമല്ലെങ്കില്‍ വോട്ട് അസാധുവാക്കിക്കളയാം , ഇപ്പോള്‍ അതിനും പറ്റില്ല. ഇലക്ട്രോണിക് ആയതിനു ശേഷം അസാധുവും ഇല്ല. അതായത് നമുക്ക് വോട്ട് നിഷേധിക്കാനും ഉള്ള അവസരം നഷ്ടപ്പെട്ടിരിക്കുന്നു. ഞാന്‍ സാധാരണ ജനങ്ങളേപ്പോലെ തന്നെ വ്യക്തികള്‍ക്കു മാത്രമാണ് വോട്ടു ചെയ്തിട്ടുള്ളത്, അവിടെ എനിക്ക് പാര്‍ട്ടിയോ ഒന്നും ഒരു തടസ്സവും ആയിട്ടുമില്ല.
-----------------------------
കുറേ നാളായി എഴുതണം എഴുതണം എന്നു കരുതിയിരിക്കുന്നു മടികാരണം ഇതുവരെ സാധിച്ചുമില്ല. ഈ അടുത്ത കാലത്തായി നടന്ന ചില സംഭവങ്ങളും അതിനേത്തുടര്‍ന്ന് പത്രമാസികകളില്‍ വന്ന ചിലതുമാണ് എന്നെക്കൊണ്ട് ഇതെഴുതിപ്പിച്ചത്. ബോറടിച്ചെങ്കില്‍ ക്ഷമിക്കുമല്ലോ....