Thursday, April 26, 2012

പ്രവാസിമനസ്സ്


ബന്ധുജനങ്ങളോടരുൾ ചെയ്തു
കൈവീശിയാകാശനൗകയിലേറി
വന്നെത്തിഞാനിവിടെപ്രവാസിയായി
പ്രാരാബ്ധമേറെയുണ്ടന്നിരിക്കെയു-
പേക്ഷിക്കുവാനാകില്ലെനിക്കീജീവിതം
നാളിതുവരെദശകമൊന്നുപിന്നിട്ടു-
യെന്നിട്ടുമെത്തിയില്ലെവിടെയുമെവിടെയും
കടമയെന്നകടമ്പയോരോന്നായികടക്കുമ്പോൾ
അങ്കുരിച്ചീടുന്നുപിന്നെയുംപിന്നെയും
ദിനകരന്‍ദിനചര്യകള്‍ക്കായെത്തീടും
മുന്‍മ്പെഴുന്നെറ്റുഞാന്‍പ്രഭാതകൃത്യങ്ങ
ളോരോന്നായികഴിഞ്ഞുചെന്നെത്തീടും
മണൽക്കാടിന്‍മദ്ധ്യേ സുപ്രഭാതവുംശ്രവിച്ചു
നിത്യവുംവന്നെത്തീടുന്നുരശ്മിയുംരാജീവും
സുപ്രഭാതത്തിൽ ജഗത്നിയന്ദാവിനെ
പ്രണമിച്ചുകൊണ്ടും ഊര്‍ജ്ജമുളവാക്കും
വാക്കുകളൂന്നിപറഞ്ഞുകൊണ്ടും 
സ്വാന്തനത്തിൻ മന്ദമാരുതനെപോലെ
അർക്കൻ ആഴിയിൽ താഴുംവരെയങ്കംകുറിച്ചീടുന്നുഞാൻ
വന്നെത്തീടുന്നുക്ഷിപ്രത്തിലൊരുവാര്‍ത്ത
ബന്ധുക്കളിലൊരുവന്റെദേഹവിയോഗം
അശ്രുകണങ്ങളാവിര്‍ഭവിച്ചീടുമെന്‍നയനങ്ങൾ
ആരോരുമറിയാതെയെന്‍കൈതലങ്ങളാൽ
കവിള്‍തടങ്ങളില്‍തഴുകിതലോടിഞാന്‍
പിന്നെയുംതുടര്‍ന്നീടുന്നു എന്‍കര്‍മ്മപഥത്തിൾ
വേര്‍പാടിന്‍വേപഥുപൂണ്ടമനസ്സുമായി
ഞാനാശ്വാസമേകുവാനമ്മയെവിളിക്കുമ്പോൾ
കേള്‍ക്കുന്നതൊക്കെയുംവ്യഥകള്‍പേറുംകഥകൾ
മോനേ- --- യെന്നമ്മതന്‍സ്നേഹംതിളക്കും
വിളികേള്‍ക്കുമ്പോള്‍ഗദ്ഗദകണ്‍oനായിടുന്നുഞാൻ
ആര്യയാംഭാര്യയെവിളിക്കുമ്പോൾ
ഭാരിച്ചചിലവിന്‍റെകണക്കുകളോതീടുന്നു
ജനനിതന്‍വിശേഷമെന്തന്നറിയുവാൻ
മാദ്ധ്യമമേതൊന്നെടുത്താലുംകാണുന്ന -
തൊക്കെയുംകേള്‍ക്കുന്നതൊക്കെയും
വിശ്വസിച്ചീടുവാനാകുന്നില്ലെനിക്കിനിയും
മറന്നീടുന്നുമാധ്യമപ്രവര്‍ത്തകർ
മര്‍മ്മവുംധര്‍മ്മവുംകര്‍മ്മവുമെന്തെന്നു
കോടികള്‍കോഴവാങ്ങുമ്പോള്‍സാക്ഷ്യം- 
വഹിക്കുന്നിവർ കുംഭകോണങ്ങൾക്ക് 
ദല്ലാളുമാരായിവര്‍ത്തീച്ചീടുന്നിവർ
ഭാരതത്തിന്‍ഭരണചക്രംതിരിക്കുന്നവരാരൊക്കെ -
യെന്നുപോലുംതീരുമാനിച്ചീടുന്നിവർ
ഗാന്ധിസമെന്തെന്നറിയുന്നവരറിയാത്തവർ
മാര്‍ക്സ്സിസമെന്തെന്നറിയുന്നവരറിയാത്തവർ
ഇവര്‍ക്കൊക്കെയുംവേണംഖജനാവിന്‍പണം
ഉള്ളില്‍കിടക്കുമൊരുപിള്ളയെചൊല്ലിതമ്മില്‍
കലഹിച്ചീടുന്നുരാഷ്ട്രീയസമുദായവൃന്ദങ്ങൾ
കാരാഗൃഹത്തില്‍കിടക്കുമീതസ്കരനുവേണ്ടി
കാറ്റില്‍പറത്തീടുന്നുനിയമങ്ങളൊക്കെയും
കല്‍തുറുങ്കില്‍കനിവുകാത്തുകഴിയും
കനിമൊഴിയെന്നകവയത്രിതൻ കരച്ചിൽ
കണ്ടീലാന്ന്നടിച്ചീടുന്നുകൂടപിറപ്പുകള്‍പോലും
സ്വാശ്രയമേഖലയിലാശ്രയമേകുവാൻ
അരമനയുടെയമരംപിടിക്കുന്നവര്‍പോലും
അരക്കോടിരൂപതലവരിപണമായിവാങ്ങീടുന്നു
സത്യവുംമിഥ്യയുംമേതെന്നുപറഞ്ഞീടുകിൽ
മാധ്യമങ്ങള്‍ക്ക്നേര്‍അട്ടഹസിച്ചീടുന്നുനാട്ടിലെ
ക്വട്ടേഷന്‍സംഘങ്ങള്‍ പട്ടാപ്പകൽ
സമ്മതിദാനാവകാശസമയംസംജാതമാകുമ്പോൾ
സമദൂരസിദ്ധാന്തമെന്നപേരില്‍സമ്മര്‍ദ്ദ-
തന്ത്രങ്ങളാവിഷ്കരിച്ചീടുന്നുസമുദായനേതാക്കൾ
സ്പര്‍ധസ്ഫുരിക്കുംവാക്കുകളുരിയാടീടുന്നു
രാഷ്ട്രീയസമുദായനേതാക്കളൊക്കെയും
നരഹത്യയെന്നതുവാണീജ്യതന്ത്രമാക്കീടുന്ന
മുതലാളിത്വരാഷ്ട്രങ്ങളോര്‍ക്കുകനിങ്ങൾ
ബിന്‍ലാദന്മാര്‍ജനിക്കുവാന്‍ഹേതുവായീടുന്നു
നിങ്ങള്‍തന്‍ചെയ്തീകളൊക്കെയും
മലയാളമണ്ണിന്‍റെമഹത്വമോതീടുന്നമറുനാടന്‍മലയാളീ
സ്തബ്ധനായീടുന്നിവയൊക്കെയുംശ്രവിച്ചിട്ട്
നിദ്രക്കുവേണ്ടിഞാന്‍കാത്തുകിടക്കുമ്പോൾ
വിഘ്നമായെത്തീടുമെന്നുണ്ണിതന്നോര്‍മ്മകൾ
നിഷ്കളങ്കതയുടെനിറകുടമാണിന്നവൻ
നന്മയുടെമുകുളമാണിന്നവൻ
കുസൃതിയുടെകുസുമമാണിന്നവൻ
പ്രതീക്ഷതന്‍പ്രതീകമാണിന്നവൻ
ഭാവിയിലിവനാരായിതീരുമെന്ന്ചിന്തിച്ചീടുകിൽ
ഉത്കണ്‍oയുത്ഭവിച്ചീടുന്നീതാതന്‍റെനെഞ്ചകത്തിൽ
നിദ്രവന്നെത്തിയതെപ്പോഴെന്നറിഞ്ഞീല
എന്‍കണ്‍പോളകള്‍യിണചേര്‍ന്നതെപ്പോഴെന്നറിഞ്ഞില്ല
സംവത്സരങ്ങളിനിയുംപലതുതാണ്ടിഞാനൊരുനാൾ
ചെന്നെത്തീടുമെന്‍ജന്മഭൂവിൽ
ബന്ധുക്കളിളൊരുവന്‍റെചോദ്യമിതാകാം
എന്തുണ്ട്നിന്‍കയ്യില്‍സമ്പാദ്യമെന്ന്?
 രക്തസമ്മര്‍ദ്ദവുംപ്രമേഹവുമാണിന്നെന്‍റെ
സമ്പാദ്യമെന്നുരചെയ്തീടാമേവരോടും !!!