Tuesday, December 2, 2008

എനിക്കു രാജ്യത്തേക്കാള്‍ വലുത്‌ പോളിറ്റ്ബ്യൂറോ !

ഏതാനും ചില പിള്ളേരുടെ കുസൃതി കണ്ട്‌ ലോകം മുഴുവനും വിറങ്ങലിചു നില്‍ക്കുംബോളും രാജ്യത്തെ സര്‍വ്വ ജനങ്ങളും പോരാടുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുബോളും ഞങ്ങള്‍ എവിടെ ആയിരുന്നു എന്നു ചോദിക്കരുത്‌,

കാരണം ഞങ്ങള്‍ക്ക്‌ വലുത്‌ പോളിറ്റ്ബ്യൂറോ .... അതുകഴിഞ്ഞാല്‍ പാര്‍ട്ടി, അധികാരം പിന്നെ തന്നെത്തന്നെയും.

ഞങ്ങളോട്‌ നേരിട്ട്‌ ചോദിക്കാന്‍ ധൈര്യം ഉള്ളവര്‍ ആരാണ്‌. ചോദിക്കുന്നവരെ ഞങ്ങളുടെ അണികളേക്കൊണ്ട്‌ തല്ലിക്കും .

ഹും ഞങ്ങളോടാ കളി....!@$%%^&(&%^%$$%?":><

ഇത്രയുമൊക്കെ ആയിട്ടും ഞങ്ങള്‍ അവിടെ പോയില്ലേ,...........................

ഏവിടേ.....?

നമ്മുടെ നാടിനു വേണ്ടി ചത്തു എന്നു നിങ്ങളൊക്കെ പറയുന്ന ആ സന്ദീപിന്റെ വീട്ടില്‍. .

അതും എന്തു കൊണ്ടാ പോയത്‌ ..... പോകാത്തതു കോണ്ട്‌ നിങ്ങള്‍ക്കൊരു വിഷമം ഉണ്ടാകേണ്ട എന്നു കരുതി.

ഞാന്‍ പോകേണ്ട എന്നു കരുതിയതാ.. ..പകരം ആഭ്യന്തരനെ മാത്രം വിട്ടാല്‍ മതി എന്നാ കരുതിയത്‌. അപ്പോള്‍ അതും പറഞ്ഞ്‌ നിങ്ങള്‍ പിന്നേയും ആര്‍ക്കെങ്കിലുമൊക്കെ മസാല ചായയും മറ്റും കൊടുക്കില്ലേ എന്നു കരുതിയാണ്‌ അവസാന നിമിഷം ഞാനും കൂടി പോകാം എന്നു കരുതിയത്‌.

ചത്തത്‌ സന്ദീപല്ലെങ്കില്‍ ഞങ്ങളുടെ പട്ടി പോകും. അല്ലെങ്കില്‍ ഏതെങ്കിലും പട്ടി തിരിഞ്ഞു നോക്കുമോ ആ വീട്ടില്‍.

എന്നിട്ടോ ?????

ചെന്നപ്പോള്‍ അയാള്‍,---

ആര്‌ ?

നമ്മൂടെ ഉണ്ണികൃഷ്ണന്‍ ഞങ്ങളേ ആ വീട്ടില്‍ കയറ്റില്ലെന്ന് ?

അവസാനം കാക്കി പിള്ളേര്‍ അയാളെ അയാളുടെ സ്വന്തം വീടിന്‌ പുറത്താക്കി വാതിലടച്ചിട്ടാണ്‌ എനിക്കൊന്ന് ആ തള്ളയെ കാണാന്‍ പറ്റിയത്‌. കുറച്ചുനേരം കൂടി അവരോട്‌ സംസാരിച്ചിരിക്കണെമെന്നുണ്ടായിരുന്നു. അപ്പോളേക്കും അയാള്‍ വാതിലില്‍ തട്ടി ബഹളമുണ്ടാക്കിക്കളഞ്ഞു. പിന്നെ ആ ചെക്കന്റെ പടത്തില്‍ ഒരു മാലയും ഇടാന്‍ പറ്റി.

അയാള്‍ അപ്പോള്‍ എന്തൊക്കെയാണ്‌ വിളിച്ചുപറഞ്ഞതെന്ന് നിങ്ങള്‍ ആരും കണ്ടുകാണില്ല എന്നെനിക്കറിയാം. അതേയുള്ളൂ എനിക്കൊരാശ്വാസം.

കാരണം മലയാളം ചാനലുകള്‍ എല്ലാം തന്നെ അതൊക്കെ സെന്‍സര്‍ ചെയ്തു കളഞ്ഞു. എന്നാലും മലയാളം അറിയാത്ത കന്നട മക്കള്‍ അതൊക്കെ കണ്ടു. അവര്‍ക്ക്‌ മലയാളം അറിയാത്തത്‌ ഞങ്ങളുടെ ഭാഗ്യം.

അപ്പോള്‍ ഞങ്ങളുടെ ദൗത്യം പൂര്‍ത്തിയായി.

ഇത്രയൊക്കെ ചെയ്തിട്ടും ഞങ്ങളോട്‌ നിങ്ങള്‍ കയര്‍ക്കുന്നത്‌ എന്തിനാ... ??????????????

അതിനു വേണ്ടി നിങ്ങള്‍ പറയുന്ന ന്യായങ്ങളോ ?

ആ കൊച്ചന്‍ ചത്തതിന്റെ അന്നുതന്നെ എയര്‍ഫോഴ്‌സിന്റെ പ്രതേക വിമാനത്തില്‍ ബംഗലൂരില്‍ എത്തിച്ച ശവശരീരം അടുത്തദിവസം മുഴുവന്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ കന്നടമക്കള്‍ മുഴുവന്‍ സന്ദീപ്‌ അമര്‍ രഹോ എന്നു നിലവിളിച്ചിട്ടും കര്‍ണ്ണാടക സര്‍ക്കാര്‍ അവരുടെ സര്‍വ്വ ബഹുമതികളോടെയും സൈന്യത്തിന്റെ സര്‍വ്വബഹുമതികളോടെയും സംസ്കരിച്ചിട്ടും നമ്മുടെ സംസ്ഥാനത്തുനിന്നും ആരും ഒരു അനുശോചനവും അറിയിച്ചില്ലന്നല്ലേ. ?

എങ്ങനെ അനുശോചിക്കും ? ഞങ്ങള്‍ അപ്പോള്‍ പോളിറ്റ്ബ്യൂറോ കൂടുകയല്ലായിരുന്നോ ?

അപ്പോള്‍ നിങ്ങള്‍ ചോദിക്കും പോളിറ്റ്‌ ബ്യൂറോ കൂടിയിട്ട്‌ നിങ്ങള്‍ എന്തു തീരുമാനിച്ചു എന്ന് ?.

അതു പിന്നെ പ്രതേകം പറയണോ , വിഷയം അടുത്ത തിരഞ്ഞെടുപ്പ്‌ തന്നെ.

അപ്പോള്‍ പയറ്റേണ്ട തന്ത്രങ്ങള്‍ എന്തൊക്കെ തന്നെ.

ഞങ്ങള്‍ക്ക്‌ ഇപ്പോള്‍ അധികാരം എന്നത്‌ അരു ഹരമാണേ!!

എന്താ അതിന്റെ ഒരു സുഖം !!. കാരണം ആനപ്പുറത്തിരിക്കുന്നവന്‌ തെരുവു പട്ടിയെ പേടിക്കണ്ടല്ലോ ?

ആ കൊച്ചനോട്‌ ആരെങ്കിലും പറഞ്ഞോ നാടിനു വേണ്ടി ചാവാന്‍.

പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷി ആയാല്‍ പോരായിരുന്നോ ?

ഞങ്ങള്‍ ആ നിമിഷം അവീടെ ഓടി എത്തില്ലായിരുന്നോ ?

പിന്നെ തിരഞ്ഞെടുപ്പില്‍ അതു പറഞ്ഞാല്‍ വോട്ടുപെട്ടി നിറഞ്ഞു തുളുംബില്ലായിരുന്നോ ?

ഞങ്ങള്‍ വീണ്ടും അധികാര കസേരയില്‍ കയറിയിരുന്ന് ആര്‍മാദിക്കില്ലായിരുന്നോ?

അവര്‍ അവിടെ പൊട്ടിച്ചുകളഞ്ഞ വെടിമരുന്ന് ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ കണ്ണൂരില്‍ ബോംബുണ്ടാക്കി കളിക്കില്ലായിരുന്നോ ?

ഇതൊക്കെയല്ലേ അവന്‍ പാഴാക്കിക്കളഞ്ഞത്‌.

പിന്നെ എതോ ഒരു പിന്തിരിപ്പന്റെ പ്രേരണയാല്‍ ഞങ്ങള്‍ ഒരു പ്രമേയം പാസക്കിയിട്ടുണ്ട്‌ കേട്ടോ.തീവ്രവാദത്തിനെതിരായി - ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആണേ....

നിങ്ങള്‍ ഇനി എന്തൊക്കെ പറഞ്ഞാലും ശരി ഞങ്ങള്‍ക്ക്‌ വലുത്‌ പോളിറ്റ്‌ ബ്യൂറോ തന്നെ.

ജന്മ നാടോ ?

രാജ്യമോ ?

അതൊക്കെ എവിടാ ?.........

പിന്നെ നിങ്ങള്‍ ഞങ്ങളേ മാത്രം ഇങ്ങനെ കുറ്റപ്പെടുത്തുന്നതെന്തിനാ... ആ രാഹുല്‍ കൊച്ചനും പാര്‍ട്ടി യോഗം കൂടാനും ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാനും ഒക്കെ പോയെന്നാ പിന്നാമ്പുറ സംസാരം.

****************************************************************************നാടിനുവേണ്ടി വീരമൃത്യുവരിച്ച മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണനു മുന്നില്‍ എന്റെ (മോഹനം) പ്രണാമം. ( ചെക്കന്‍, ചത്തു , തള്ള എന്നൊക്കെ മുകളില്‍ പറഞ്ഞിരിക്കുന്നത്‌ അദ്ദേഹത്തിനോടുള്ള അനാദരവായി കണക്കാക്കരുതെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു).

അമര്‍ ജവാന്‍!!!!!!!!!!!!!

വന്ദേ മാതരം !!!!!!!!!!!

4 comments:

Mohanam said...

വലുത്‌ പോളിറ്റ്ബ്യൂറോ

krish | കൃഷ് said...

“അവര്‍ക്ക്‌ മലയാളം അറിയാത്തത്‌ ഞങ്ങളുടെ ഭാഗ്യം. “

:(

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വി എസ് വിളിച്ചതും സെക്രട്ടറിമാര്‍ പോയതും പത്രങ്ങള്‍ മറച്ചു വെച്ചു.

വി എസി നോട് ചോദിച്ച ചോദ്യം മാധ്യമങ്ങള്‍ പൂഴ്ത്തി.

ഈ വിവാദങ്ങള്‍ ഉണ്ടായ കാരണം ഉണ്ണികൃഷ്ണന് മകന്‍ സന്ദീപ് രക്ത സാക്ഷിയായ വകയില്‍ വി എസ് സര്‍ക്കാര്‍ 15 ലക്ഷം നല്‍കി. രാഷ്ട്രീയക്കാരെ ചീത്ത വിളിച്ച ഉണ്ണീകൃഷ്ണന്‍ തെറ്റും പിഴയും പറഞ്ഞ് അത് വാങ്ങുകയും ചെയ്തു. വിവാദങ്ങളില്ലായിരുന്നെങ്കില്‍ നാലോ അഞ്ചോ ലക്ഷം രൂപയേ കേരള സര്‍ക്കാര്‍ കൊടുക്കുമായിരുന്നുള്ളൂ എന്ന് തോന്നുന്നു.

അല്ലാ, ആന്റണി അവിടെ പോയോ? ഉമ്മന്‍ ചാണ്ടി? ചെന്നിത്തല? രാജഗോപാല്‍?

അപ്പോ മാദ്ധ്യമപ്രവര്‍ത്തകര്‍ ആരായി? വികാര വിക്ഷോപത്താല്‍ പോസ്റ്റിട്ട ബ്ലോഗര്‍മാര്‍?

കവിതാ കാര്‍ക്കറെ മോഡിയുടെ 1കോടി നിഷേധിച്ചു,
ഉണ്ണികൃഷ്ണന്‍ വി എസിന്റെ അപമാനവും (?) സഹിച്ച് 15 ലക്ഷം സ്വീകരിച്ചു.

ഇതുകൂടി പോസ്റ്റാക്കരുതോ കൂട്ടുകാരേ?

lekshmi. lachu said...

ellarkkum paarty ..athu kazhiju samayam undegil nokkam baaki..