ബന്ധുജനങ്ങളോടരുൾ
ചെയ്തു
കൈവീശിയാകാശനൗകയിലേറി
വന്നെത്തിഞാനിവിടെപ്രവാസിയായി
പ്രാരാബ്ധമേറെയുണ്ടന്നിരിക്കെയു-
പേക്ഷിക്കുവാനാകില്ലെനിക്കീജീവിതം
നാളിതുവരെദശകമൊന്നുപിന്നിട്ടു-
യെന്നിട്ടുമെത്തിയില്ലെവിടെയുമെവിടെയും
കടമയെന്നകടമ്പയോരോന്നായികടക്കുമ്പോൾ
അങ്കുരിച്ചീടുന്നുപിന്നെയുംപിന്നെയും
ദിനകരന്ദിനചര്യകള്ക്കായെത്തീടും
മുന്മ്പെഴുന്നെറ്റുഞാന്പ്രഭാതകൃത്യങ്ങ–
ളോരോന്നായികഴിഞ്ഞുചെന്നെത്തീടും
മണൽക്കാടിന്മദ്ധ്യേ
സുപ്രഭാതവുംശ്രവിച്ചു
നിത്യവുംവന്നെത്തീടുന്നുരശ്മിയുംരാജീവും
സുപ്രഭാതത്തിൽ
ജഗത്നിയന്ദാവിനെ
പ്രണമിച്ചുകൊണ്ടും
ഊര്ജ്ജമുളവാക്കും
വാക്കുകളൂന്നിപറഞ്ഞുകൊണ്ടും 
സ്വാന്തനത്തിൻ
മന്ദമാരുതനെപോലെ
അർക്കൻ ആഴിയിൽ
താഴുംവരെയങ്കംകുറിച്ചീടുന്നുഞാൻ
വന്നെത്തീടുന്നുക്ഷിപ്രത്തിലൊരുവാര്ത്ത
ബന്ധുക്കളിലൊരുവന്റെദേഹവിയോഗം
അശ്രുകണങ്ങളാവിര്ഭവിച്ചീടുമെന്നയനങ്ങൾ
ആരോരുമറിയാതെയെന്കൈതലങ്ങളാൽ
കവിള്തടങ്ങളില്തഴുകിതലോടിഞാന്
പിന്നെയുംതുടര്ന്നീടുന്നു
എന്കര്മ്മപഥത്തിൾ
വേര്പാടിന്വേപഥുപൂണ്ടമനസ്സുമായി
ഞാനാശ്വാസമേകുവാനമ്മയെവിളിക്കുമ്പോൾ
കേള്ക്കുന്നതൊക്കെയുംവ്യഥകള്പേറുംകഥകൾ
മോനേ-
--- യെന്നമ്മതന്സ്നേഹംതിളക്കും
വിളികേള്ക്കുമ്പോള്ഗദ്ഗദകണ്oനായിടുന്നുഞാൻ
ആര്യയാംഭാര്യയെവിളിക്കുമ്പോൾ
ഭാരിച്ചചിലവിന്റെകണക്കുകളോതീടുന്നു
ജനനിതന്വിശേഷമെന്തന്നറിയുവാൻ
മാദ്ധ്യമമേതൊന്നെടുത്താലുംകാണുന്ന
-
തൊക്കെയുംകേള്ക്കുന്നതൊക്കെയും
വിശ്വസിച്ചീടുവാനാകുന്നില്ലെനിക്കിനിയും
മറന്നീടുന്നുമാധ്യമപ്രവര്ത്തകർ
മര്മ്മവുംധര്മ്മവുംകര്മ്മവുമെന്തെന്നു
കോടികള്കോഴവാങ്ങുമ്പോള്സാക്ഷ്യം- 
വഹിക്കുന്നിവർ കുംഭകോണങ്ങൾക്ക് 
ദല്ലാളുമാരായിവര്ത്തീച്ചീടുന്നിവർ
ഭാരതത്തിന്ഭരണചക്രംതിരിക്കുന്നവരാരൊക്കെ
-
യെന്നുപോലുംതീരുമാനിച്ചീടുന്നിവർ
ഗാന്ധിസമെന്തെന്നറിയുന്നവരറിയാത്തവർ
മാര്ക്സ്സിസമെന്തെന്നറിയുന്നവരറിയാത്തവർ
ഇവര്ക്കൊക്കെയുംവേണംഖജനാവിന്പണം
ഉള്ളില്കിടക്കുമൊരുപിള്ളയെചൊല്ലിതമ്മില്
കലഹിച്ചീടുന്നുരാഷ്ട്രീയസമുദായവൃന്ദങ്ങൾ
കാരാഗൃഹത്തില്കിടക്കുമീതസ്കരനുവേണ്ടി
കാറ്റില്പറത്തീടുന്നുനിയമങ്ങളൊക്കെയും
കല്തുറുങ്കില്കനിവുകാത്തുകഴിയും
കനിമൊഴിയെന്നകവയത്രിതൻ
കരച്ചിൽ
കണ്ടീലാന്ന്നടിച്ചീടുന്നുകൂടപിറപ്പുകള്പോലും
സ്വാശ്രയമേഖലയിലാശ്രയമേകുവാൻ
അരമനയുടെയമരംപിടിക്കുന്നവര്പോലും
അരക്കോടിരൂപതലവരിപണമായിവാങ്ങീടുന്നു
സത്യവുംമിഥ്യയുംമേതെന്നുപറഞ്ഞീടുകിൽ
മാധ്യമങ്ങള്ക്ക്നേര്അട്ടഹസിച്ചീടുന്നുനാട്ടിലെ
ക്വട്ടേഷന്സംഘങ്ങള്
പട്ടാപ്പകൽ
സമ്മതിദാനാവകാശസമയംസംജാതമാകുമ്പോൾ
സമദൂരസിദ്ധാന്തമെന്നപേരില്സമ്മര്ദ്ദ-
തന്ത്രങ്ങളാവിഷ്കരിച്ചീടുന്നുസമുദായനേതാക്കൾ
സ്പര്ധസ്ഫുരിക്കുംവാക്കുകളുരിയാടീടുന്നു
രാഷ്ട്രീയസമുദായനേതാക്കളൊക്കെയും
നരഹത്യയെന്നതുവാണീജ്യതന്ത്രമാക്കീടുന്ന
മുതലാളിത്വരാഷ്ട്രങ്ങളോര്ക്കുകനിങ്ങൾ
ബിന്ലാദന്മാര്ജനിക്കുവാന്ഹേതുവായീടുന്നു
നിങ്ങള്തന്ചെയ്തീകളൊക്കെയും
മലയാളമണ്ണിന്റെമഹത്വമോതീടുന്നമറുനാടന്മലയാളീ
സ്തബ്ധനായീടുന്നിവയൊക്കെയുംശ്രവിച്ചിട്ട്
നിദ്രക്കുവേണ്ടിഞാന്കാത്തുകിടക്കുമ്പോൾ
വിഘ്നമായെത്തീടുമെന്നുണ്ണിതന്നോര്മ്മകൾ
നിഷ്കളങ്കതയുടെനിറകുടമാണിന്നവൻ
നന്മയുടെമുകുളമാണിന്നവൻ
കുസൃതിയുടെകുസുമമാണിന്നവൻ
പ്രതീക്ഷതന്പ്രതീകമാണിന്നവൻ
ഭാവിയിലിവനാരായിതീരുമെന്ന്ചിന്തിച്ചീടുകിൽ
ഉത്കണ്oയുത്ഭവിച്ചീടുന്നീതാതന്റെനെഞ്ചകത്തിൽ
നിദ്രവന്നെത്തിയതെപ്പോഴെന്നറിഞ്ഞീല
എന്കണ്പോളകള്യിണചേര്ന്നതെപ്പോഴെന്നറിഞ്ഞില്ല
സംവത്സരങ്ങളിനിയുംപലതുതാണ്ടിഞാനൊരുനാൾ
ചെന്നെത്തീടുമെന്ജന്മഭൂവിൽ
ബന്ധുക്കളിളൊരുവന്റെചോദ്യമിതാകാം
എന്തുണ്ട്നിന്കയ്യില്സമ്പാദ്യമെന്ന്?
രക്തസമ്മര്ദ്ദവുംപ്രമേഹവുമാണിന്നെന്റെ
രക്തസമ്മര്ദ്ദവുംപ്രമേഹവുമാണിന്നെന്റെ
സമ്പാദ്യമെന്നുരചെയ്തീടാമേവരോടും
!!!
 സുനിലാൽ സുകുമാരൻ
 സുനിലാൽ സുകുമാരൻ 
4 comments:
Superb lyrics..........
Good. Nice post.. Congrats.. i expect more from you..
നന്നായിട്ടുണ്ട്.. പ്രവാസ കവിത
വളരെ നല്ല കവിത
Post a Comment